Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug And Narcotic Case

ല​ഹ​രി കേ​സി​ല്‍ സാ​ക്ഷി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട സം​ഭ​വം: മാ​ന​ക്കേ​ടും ദുഃ​ഖ​വും ഉ​ണ്ടാ​ക്കി​യെ​ന്ന് യു​വ​തി

കൊ​ച്ചി: ല​ഹ​രി കേ​സി​ല്‍ സാ​ക്ഷി​യാ​യ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു​വെ​ന്ന പ​രാ​തി​യി​ല്‍ യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ്. ചേ​രാ​ന​ല്ലൂ​രി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്നും രാ​സ​ല​ഹ​രി പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ എ​ക്‌​സൈ​സ് പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ല്‍ ആ​യി​രു​ന്നു ഹോ​ട്ട​ല്‍ മാ​നേ​ജ​രാ​യ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ട്ട​ത്.

ജൂ​ണ്‍ അ​ഞ്ചി​ന് ല​ഹ​രി​ക്കെ​തി​രെ​യു​ള്ള എ​ക്സൈ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന റെ​യ്ഡി​ലാ​ണ് ഇ​ട​പ്പ​ള്ളി​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്നും ഒ​രു യു​വ​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. 110 ഗ്രാം ​എം​ഡി​എം​എ​യും ല​ഹ​രി വി​റ്റു കി​ട്ടി​യ പ​ണ​വും ഇ​വ​രി​ല്‍ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.

മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കാ​നാ​യി എ​ക്സൈ​സ് പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യി​ല്‍ സാ​ക്ഷി​യാ​യ ഹോ​ട്ട​ല്‍ മാ​നേ​ജ​റാ​യ യു​വ​തി​യും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. യു​വ​തി സാ​ക്ഷി​യാ​യ ഒ​പ്പി​ടു​ന്ന ദൃ​ശ്യ​മാ​ണ് ഇ​തി​ലു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ അ​വ​രെ പ്ര​തി​യാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് ക​ടു​ത്ത സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​യ യു​വ​തി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണ ത​നി​ക്ക് മാ​ന​ക്കേ​ടും ദുഃ​ഖ​വും ഉ​ണ്ടാ​ക്കി എ​ന്നാ​ണ് യു​വ​തി മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up